സീന്‍ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചു; നടിയുടെ പരാതിയില്‍ സംവിധായകന്‍ അരിന്ദം ശീലിനെ പുറത്താക്കി
ഷൂട്ടിങ്ങ് സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് നടി പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് പ്രശസ്ത ബംഗാളി സംവിധായകന്‍ അരിന്ദം ശീലിനെ പുറത്താക്കി ഡയറക്ടേഴ്സ് ഗില്‍ഡ് സംഘടന. നടി ഉന്നയിച്ച പരാതി അതീവ ഗുരുതരമാണെന്ന് കണ്ടാണ് തീരുമാനം. സീന്‍ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചുവെന്നാണ് നടിയുടെ പരാതി.
ഡയറക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യയാണ് സംവിധായകന്‍ അരിന്ദം ശീലിനെതിരെ നടപടിയെടുത്തത്. മഹിളാ കമ്മിഷനിലാണ് നടി പരാതി നല്‍കിയത്. നിരപരാധിത്വം തെളിയിക്കുന്നതുവരെ ശീലിന് സംഘടനയില്‍ അംഗത്വമോ പരിഗണനയോ ലഭിക്കില്ലെന്ന് ഗില്‍ഡ് അധ്യക്ഷന്‍ സുബ്രത സെന്‍ പറഞ്ഞു. വിശ്വാസയോഗ്യമായ തെളിവോടെ ഏതു പരാതി ലഭിച്ചാലും നടപടി ഉണ്ടാകുമെന്നും സുബ്രത സെന്‍ പറഞ്ഞു.