ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ചാള്‍സ് ഇടം നേടിയത് .
കായികം, കല ,സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ്‍ ലഭിച്ചത്. ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ഇടം നേടുന്നുവെന്ന പ്രത്യേകതയും ജിന്‍സണ്‍ ചാള്‍സിന്റെ നേട്ടത്തിനുണ്ട്.
ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രനായ ജിന്‍സണ്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചത്. നഴ്‌സിങ് ജോലിക്കായി 2011 ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ഇദ്ദേഹം നോര്‍ത്ത് ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍ ആയും സേവനമനുഷ്ഠിക്കുന്നു. മലയാളികള്‍ പലരും മത്സരിച്ചെങ്കിലും ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.