പ്രതിരോധ രംഗത്തെ ആത്മഹത്യാ പ്രവണതകള്‍ സംബന്ധിച്ചുള്ള റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഫെഡറല്‍ സര്‍ക്കാരിന് കൈമാറി.
മൂന്നു വര്‍ഷം നീണ്ട അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. പ്രതിരോധ സേന അംഗങ്ങളിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2021 ലാണ് റോയല്‍കമ്മീഷന്‍ പ്രഖ്യാപിച്ചത്.
121 ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്.
പ്രതിരോധ സേനാംഗങ്ങളെ സാധാരണ ജീവിതത്തിലേക്ക് മാറാന്‍ സഹായിക്കുന്ന പ്രത്യേക സഹായ സമിതി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. യുദ്ധവുമായി ബന്ധപ്പെട്ട അനുഭവമാണ് ആത്മഹത്യകള്‍ക്ക് പിന്നിലെന്ന വാദം റിപ്പോര്‍ട്ട് തള്ളി.
സൈനിക ജീവിതത്തിലുണ്ടാകുന്ന വിവിധ അനുഭവങ്ങളാണ് പലരേയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്.ലൈംഗിക അതിക്രമം ഉള്‍പ്പെടെ വിവിധ പീഡനങ്ങള്‍ക്ക് അംഗങ്ങള്‍ ഇരയാകുന്നുണ്ട്.
ഓസ്‌ട്രേലിയന്‍ഡിഫന്‍സ് ഫോഴ്‌സില്‍ നടന്ന ലൈംഗീക അതിക്രമങ്ങളെ സംബന്ധിച്ച് അന്വേഷണം വേണമെന്നും റോയല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.