മൂന്ന് വയസുകാരന്റെ മൃതദേഹം അയല്‍ക്കാരിയുടെ വീട്ടിലെ വാഷിംഗ് മെഷീനില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകം ; പിന്നില്‍ പക
മൂന്ന് വയസുകാരന്റെ മൃതദേഹം അയല്‍ക്കാരിയുടെ വീട്ടിലെ വാഷിംഗ് മെഷീനില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്ള അതുകുറിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ കുട്ടിയെ അങ്കണവാടിയില്‍ വിടാന്‍ അമ്മ രമ്യ തയ്യാറെടുക്കുന്നതിനിടെ മൂന്നു വയസുകാരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് അച്ഛന്‍ വിഘ്‌നേഷിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിനീട്ട് രാധാപുരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അയല്‍വാസി തങ്കമ്മാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് വാഷിങ് മെഷീനില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നു വയസുകാരന്റെ വീട്ടുകാരോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.