മഴയില്‍ ചോര്‍ന്നൊലിക്കുന്ന ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റിന്റെ വീഡിയോ പങ്കുവച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് പരിഹാസവുമായി കോണ്‍ഗ്രസ്. യാത്രക്കാര്‍ക്കായി ട്രെയിനില്‍ വെള്ളച്ചാട്ടവും ഒരുക്കിയല്ലോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. ജബല്‍പൂര്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ എസി കമ്പാര്‍ട്ട്‌മെന്റിലാണ് വന്‍ തോതില്‍ ചോര്‍ച്ചയുണ്ടായത്.
റെയില്‍വേ മന്ത്രീ ട്രെയിന്‍ യാത്രക്കാര്‍ക്ക് നിങ്ങള്‍ വെള്ളച്ചാട്ട സൗകര്യം ഒരുക്കിയല്ലോ, എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. ജബല്‍പൂര്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസിലാണ് വെള്ളച്ചാട്ടം. ജനങ്ങള്‍ ഇതില്‍ യാത്ര ചെയ്ത് വെള്ളച്ചാട്ടം ആസ്വദിക്കട്ടെ, ഫന്റാസ്റ്റിക്, ഗ്രേറ്റ്, കോണ്‍ഗ്രസ് വീഡിയോ സഹിതം എക്‌സില്‍ കുറിച്ചു.
ചോര്‍ന്നൊലിക്കുന്ന കമ്പാര്‍ട്ട്‌മെന്റില്‍ സ്ലീപ്പര്‍ ബര്‍ത്തുകളില്‍ യാത്രക്കാര്‍ കിടക്കുന്നതും ദൃശ്യത്തിലുണ്ട്.