പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പിഒകെയില്‍ ഉള്ളവരെ ഇന്ത്യ സ്വന്തക്കാരായാണ് കണക്കാക്കുന്നത്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ ഭാഗമാകാം.
പാകിസ്താനില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പാക് അധീന കശ്മീരിനെ വിദേശനാടായാണ് പറയുന്നത്. എന്നാല്‍, ഇന്ത്യ അതിനെ സ്വന്തമായാണ് കണക്കാക്കുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് വാഗ്ദാനത്തെ അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പി അധികാരത്തിലുള്ളിടത്തോളം അത് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം, ജമ്മു കശ്മീരിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞുപോയ സംഭവമാണ്. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി.