യൂത്ത് ലീഗിനെ പരിഹസിച്ച പി വി അന്‍വര്‍ എംഎല്‍എയെ പരിഹസിച്ച് ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. യൂത്ത് ലീഗിന് നാരങ്ങ അയച്ചുകൊടുക്കുന്നുവെന്ന അന്‍വറിന്റെ പോസ്റ്റിന് മറുപടിയായാണ് പി കെ അബ്ദുറബ്ബ് രംഗത്തെത്തിയത്.
'യൂത്ത് ലീഗിന് ഒരു കൊട്ട നാരങ്ങ അയച്ച പരിമിതി വിജയന്റെ സ്വന്തം പി വി അന്‍വറിന് ഒരു ലോഡ് നാരങ്ങ തിരിച്ചയക്കുന്നു. തന്നതിനൊക്കെ വയറു നിറച്ചുകൊടുക്കും. ഞങ്ങള്‍ക്കതാണന്‍വറേശീലം,' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
യൂത്ത് ലീഗിന് ഒരു കൊട്ട നാരങ്ങ അയച്ച പരിമിതി വിജയന്റെ സ്വന്തം പി.വി. അന്‍വറിന് ഒരു ലോഡ് നാരങ്ങ തിരിച്ചയക്കുന്നു. തന്നതിനൊക്കെ വയറു നിറച്ചു കൊടുക്കും ഞങ്ങള്‍ക്കതാണന്‍വറേ ശീലം!
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് അന്‍വര്‍ തോക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ച് അന്‍വറിന് കളിതോക്ക് അയച്ച് കൊണ്ട് യൂത്ത് ലീഗ് രംഗത്തെത്തി. ഇതിന് മറുപടിയായിരുന്നു അന്‍വര്‍ യൂത്ത് ലീഗിന് നാരങ്ങ അയക്കുന്നുവെന്ന പോസ്റ്റ് കുറിച്ചത്.