ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ..; ബ്രേക്കപ്പിന് പിന്നാലെ ഒന്നിച്ച് സീമ വിനീതും നിശാന്തും

ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ..; ബ്രേക്കപ്പിന് പിന്നാലെ ഒന്നിച്ച് സീമ വിനീതും നിശാന്തും
ബ്രേക്കപ്പിന് പിന്നാലെ വീണ്ടും ഒന്നിച്ച് ട്രാന്‍സ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീതും പാട്ണറും. കഴിഞ്ഞ ദിവസം സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. വിവാഹനിശ്ചയം നടത്തി അഞ്ച് മാസം പിന്നിടുമ്പോള്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പായിരുന്നു അത്.

എന്നാല്‍ ഇതിന് പിന്നാലെ ജീവിതത്തിലെ മറ്റൊരു ട്വിസ്റ്റ് പങ്കുവച്ചു കൊണ്ടാണ് സീമ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നിശാന്ത് എന്ന വ്യക്തിയുമായിട്ടാണ് സീമ വിനീതിന്റെ വിവാഹനിശ്ചയം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞ് കുറിപ്പിട്ടതിന് പിന്നാലെ, നിശാന്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് സീമ.

ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ല എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ''പരസ്പരം മനസിലാക്കുന്ന ബന്ധങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വിള്ളലുകള്‍ സംഭവിച്ചാല്‍ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്..''

''അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്.. ഇതിനോടകം പലരെയും മനസിലാക്കാനും പറ്റി.. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്, ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ .. കൂടെ നിന്നവരോട് സ്നേഹം..'' എന്നാണ് വീഡിയോക്കൊപ്പം സീമ വിനീത് കുറിച്ചിരിക്കുന്നത്.

യാത്ര കഴിഞ്ഞെത്തുന്ന നിശാന്തിനായി പൂക്കളുമായി കാത്തുനില്‍ക്കുന്ന സീമയെയും ഇരുവരും പരസ്പരം കൈകോര്‍ത്തു നടക്കുന്നതുമാണ് വീഡിയോയിലുള്ളത്. അതേസമയം, തികച്ചും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിരിയുന്നു എന്നായിരുന്നു നേരത്തെ സീമ വിനീത് പങ്കുവച്ച കുറിപ്പ്. ഈ കുറിപ്പ് സോഷ്യല്‍ മീഡിയ പേജില്‍ നിന്നും നീക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends