ഓസ്‌ട്രേലിയയിലെ മലയാളി നഴ്‌സ് സമൂഹത്തിന് ആഹ്ലാദവും അഭിമാനവുമായി ജിന്‍സണ്‍ ആന്റോ ചാള്‍സിന്റെ മന്ത്രി സ്ഥാനം. നഴ്‌സായി ജോലിക്കെത്തിയ ജിന്‍സണ്‍ കഠിന പരിശ്രമത്തിലൂടെയാണ് ഉയര്‍ന്ന പദവിയിലെത്തിയത്.
ന്യൂ സൗത്ത് വെയില്‍സ് വാഗവാഗ ബെയ്‌സ് ഹോസ്പിറ്റലില്‍ നഴ്‌സായാണ് ജിന്‍സന്റെ പ്രവാസ ജീവിതം തുടങ്ങുന്നത്. പിന്നീട് നോര്‍ത്തേണ്‍ ടെറിട്ടറി ഡാര്‍വിനിലെ ആശുപത്രിയില്‍ ഉന്നത പദവിയില്‍ ജോലി ലഭിച്ചു. മാനസിക ആരോഗ്യത്തില്‍ ഉന്നത ബിരുദം നേടിയ ശേഷം അതേ വിഭാഗത്തില്‍ ഡയറക്ടര്‍ പദവിയിലെത്തി. ഇതിനിടെ എംബിഎ ബിരുദവും നേടി.
നോര്‍ത്തേണ്‍ ടെറിട്ടറിയിലെ 25 അംഗ പാര്‍ലമെന്റില്‍ 17 സീറ്റ് നേടി ലേബര്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് ജിന്‍സണ്‍ ഉള്‍പ്പെടുന്ന കണ്‍ട്രി ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. തുടര്‍ച്ചയായി രണ്ടുവട്ടം മന്ത്രിയായിരുന്ന കെയ്റ്റ് വോര്‍ഡനെയാണ് പുതുമുഖമായ ജിന്‍സണ്‍ തോല്‍പ്പിച്ചത്. ഒമ്പതംഗ മന്ത്രിസഭയിലെ ഏക വിദേശ വംശജനുമാണ്.