റിസര്‍വ്വ് ബാങ്ക് പരിഷ്‌കരണത്തെ പിന്തുണക്കില്ലെന്ന പ്രതിപക്ഷ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ട്രഷറര്‍ ജിം ചാമേഴ്‌സ് രംഗത്തെത്തി.
റിസര്‍വ് ബാങ്ക് ബോര്‍ഡിനെ രണ്ടായി വിഭജിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പലിശ നിരക്ക് തീരുമാനിക്കാന്‍ ഒരു വിഭാഗവും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ മറ്റൊരു സമിതിയുമെന്നാണ് ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ ഓരോ കാലത്തും ഭരണത്തിലെത്തുന്ന സര്‍ക്കാരുകള്‍ക്ക് സ്വന്തം അജണ്ട നടപ്പാക്കാന്‍ ഇതുവഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനെ എതിര്‍ത്തു.
റിസര്‍വ്വ്ബാങ്ക് പരിഷ്‌കരണത്തെ അനുകൂലിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന പ്രതിപക്ഷം സര്‍ക്കാര്‍ മതിയായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം മാറ്റിയത്.
ഉത്തരവാദിത്വരഹിതമായ തീരുമാനമാണ് പ്രതിപക്ഷം ഇക്കാര്യത്തില്‍ എടുത്തതെന്നും അവരുടെ ദൗര്‍ബല്യമാണ് കാണുന്നതെന്നും ട്രഷറര്‍ ജിം ചാമേഴ്‌സ് വ്യക്തമാക്കി.