ഇസ്രയേലിലേക്കുള്ള ആയുധകയറ്റുമതി കുറക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ ഓസ്‌ട്രേലിയ സ്വാഗതം ചെയ്തു. ഗാസയിലെ മരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഗാസയിലെ മരണനിരക്ക് നാല്‍പ്പത്തി ഒന്നായിരം കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കാനായി ഇസ്രയേലിനെ നിര്‍ബന്ധിക്കാന്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുയാണെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ്ങ് പറഞ്ഞു.
ഹമാസ് കാണിക്കുന്ന തെറ്റുകള്‍ക്ക് പലസ്തീനിലെ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നത്് ശരിയല്ലെന്നും പെന്നി വോങ് പറഞ്ഞു.
ഓസ്‌ട്രേലിയയുടെ സഖ്യകക്ഷിയായ അമേരിക്ക ഇപ്പോഴും ബില്യണ്‍ കണക്കിന് ഡോളറിന്റെ സഹായമാണ് ഇസ്രയേലിന് നല്‍കുന്നത്.