വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസുകാരിയുടെ ദേഹത്ത് അയല്‍വാസിയുടെ കാര്‍ കയറിയിറങ്ങി കുഞ്ഞു മരിച്ചു ; കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനം നിര്‍ത്താതെ രക്ഷപ്പെട്ടു

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസുകാരിയുടെ ദേഹത്ത് അയല്‍വാസിയുടെ കാര്‍ കയറിയിറങ്ങി കുഞ്ഞു മരിച്ചു ; കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനം നിര്‍ത്താതെ രക്ഷപ്പെട്ടു
ഉത്തര്‍പ്രദേശില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകരിയുടെ മേല്‍ കാര്‍ കയറിയിറങ്ങി കുട്ടി മരിച്ചു. കാണ്‍പൂരിലെ ബാര- 7 ഏരിയയില്‍ ആണ് ദാരുണമായ സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടേ ശരീരത്തിലൂടെ അയല്‍വാസി കാര്‍ ഓടിച്ച് പോവുകയായിരുന്നു. സംഭവ സംഥലത്തുവെച്ചു തന്നെ കുട്ടി മരിച്ചു. അതേസമയം കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനം നിര്‍ത്താതെ രക്ഷപ്പെട്ടു.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് വസയുകാരി റോഡിലിറങ്ങി. ഈ സമയത്താണ് അയല്‍വാസി കാറുമായെത്തിയത്. മുന്നില്‍ കുഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിക്കാതെ ഇയാള്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കുഞ്ഞ് കളിക്കുന്നത് നോക്കി അമ്മ വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ എവിടെയോ തട്ടിയെന്ന് മനസിലായിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ല. കുഞ്ഞ് അപകടത്തില്‍ പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ ഇയാള്‍ വാഹനമോടിച്ച് പോയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

വാഹനം തട്ടിയെന്ന് മനസിലായിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. റോഡിലിരിക്കുന്ന കുട്ടിയെ കാര്‍ ഇടിക്കുന്നതും പിന്നീട് ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറുന്നതും വീഡിയോയില്‍ കാണം. അപകടം നടക്കുന്ന സമയത്ത് ഒരു ബൈക്കും ഇവരെ കടന്നുപോയിരുന്നു. വീടിനടുത്ത് തന്നെ താമസിക്കുന്ന ആളാണ് മകളെ ഇടിച്ചിട്ടതെന്ന് രണ്ട് വയസുകാരിയുടെ പിതാവ് രോഹിത് സിംഗ് പറഞ്ഞു.

'ഒരല്‍പ്പം മനുഷ്യത്വമുണ്ടായിരുന്നെങ്കില്‍ അയാള്‍ കാര്‍ നിര്‍ത്തിയേനെ. ഉടനെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നെങ്കില്‍ ചിലപ്പോള്‍ മകള്‍ രക്ഷപ്പെട്ടേനേ' എന്ന് പിതാവ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിടടുണ്ട്.

Other News in this category



4malayalees Recommends