യുകെ മലയാളികളെ വേദനയിലാഴ്ത്തി ഒരു മരണവാര്‍ത്ത കൂടി. സ്വാന്‍സിയയിലെ വീട്ടില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി . ജോര്‍ജ് - ഷൈബി ദമ്പതികളുടെ മകനായ 23കാരന്‍ ജോയല്‍ ജോര്‍ജ്ജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ്. സഹോദരി : അനീഷ ജോര്‍ജ്ജ്.
കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍.
ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍.