''ഇന്‍ഡി ''സഖ്യമോ ''ഇന്ത്യ'' സഖ്യമോ ; രാഹുലിന്റെ വിശദീകരണത്തെ പരിഹസിച്ച് ബിജെപി ; രാഹുലിനെ പഠിപ്പിക്കാന്‍ വിദേശരാജ്യത്തെ വിദ്യാര്‍ത്ഥി വേണ്ടിവന്നുവെന്ന് അമിത് മാളവ്യ

''ഇന്‍ഡി ''സഖ്യമോ ''ഇന്ത്യ'' സഖ്യമോ ; രാഹുലിന്റെ വിശദീകരണത്തെ പരിഹസിച്ച് ബിജെപി ; രാഹുലിനെ പഠിപ്പിക്കാന്‍ വിദേശരാജ്യത്തെ വിദ്യാര്‍ത്ഥി വേണ്ടിവന്നുവെന്ന് അമിത് മാളവ്യ
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയെ ഇന്‍ഡി സഖ്യമെന്നാണോ അതോ ഇന്ത്യാ സഖ്യമെന്നാണോ വിളിക്കേണ്ടത് എന്ന സംശയത്തിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം. യുഎസ് സന്ദര്‍ശനത്തിനിടെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. 'ഇന്ത്യ'(I.N.D.I.A.)യുടെ അര്‍ത്ഥത്തെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ഥികളോട് സംസാരിച്ചു.

സംവാദത്തിനിടെ ഒരു വിദ്യാര്‍ഥി പ്രതിപക്ഷ സഖ്യത്തെ 'ഇന്‍ഡി സഖ്യ'മെന്ന് പരാമര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി അത് 'ഇന്ത്യ' സഖ്യമാണെന്ന് പറഞ്ഞ് തിരുത്താന്‍ ശ്രമിച്ചു. ''ഇന്‍ഡി സഖ്യമല്ല. അത് ബിജെപി ഉണ്ടാക്കിയതാണ്. മറിച്ച് 'ഇന്ത്യ' സഖ്യമാണ്,'' രാഹുല്‍ ഗാന്ധി പറഞ്ഞു.

''ഇന്‍ഡി സഖ്യമെന്നത് ബിജെപി ഉപയോഗിക്കുന്ന വാക്ക് ആണ്. ഇന്ത്യ ആക്രമിക്കപ്പെടുന്നുവെന്ന് ജനങ്ങളോട് പറയുക എന്നതാണ് 'ഇന്ത്യ' സഖ്യമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്,'' അദ്ദേഹം വിശദീകരിച്ചു.

എന്താണ് അവസാനത്തെ 'A' എന്ന അക്ഷരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വിദ്യാര്‍ഥി രാഹുല്‍ ഗാന്ധിയോട് ചോദിച്ചു. അത് സഖ്യമാണെന്ന്(Alliance) രാഹുല്‍ മറുപടി നല്‍കി. അപ്പോള്‍ 'ഇന്ത്യ' സഖ്യം എന്ന് പറയുന്നത് അനാവശ്യമല്ലേയെന്ന് വിദ്യാര്‍ഥി അദ്ദേഹത്തോട് വീണ്ടും ചോദിച്ചു. എന്നാല്‍ അത് അങ്ങനെയല്ലെന്നും ഇന്ത്യ ആക്രമിക്കപ്പെടുന്നുവെന്ന് ജനങ്ങളില്‍ എത്തിക്കുക എന്നതാണ് സഖ്യത്തിന്റെ മുഴുവന്‍ ആശയമെന്ന് അദ്ദേഹം പറഞ്ഞു. ''ആ ആശയം വളരെ വിജയകരമായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഈ സഖ്യത്തെ 'ഇന്ത്യ' സഖ്യമെന്നാണ് പറയുക. എന്നാല്‍ ബിജെപി അതിനെ ഇന്‍ഡി സഖ്യമെന്നാണ് വിളിക്കുന്നത്, രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തുവന്നു. രാഹുലിനെ പഠിപ്പിക്കാന്‍ വിദേശരാജ്യത്തെ വിദ്യാര്‍ത്ഥി വേണ്ടിവന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു


Other News in this category



4malayalees Recommends