ജയിലില്‍ തിങ്ങി നിറഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥയാണ്. അതിനാല്‍ അടിയന്തരമായി ജയില്‍ വാസികളില്‍ കുറച്ചുപേരെ പുറത്തുവിടുകയാണ് സര്‍ക്കാര്‍. ഇനി ഏഴായിരം തടവുകാരെ കൂടി പുറത്തുവിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പത്തു ജയിലുകളില്‍ അന്തേവാസികളുടെ അത്ര എണ്ണത്തിന് തുല്യമാണിത്.
ലേബര്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇന്നലെ 1700 തടവുകാരെയാണ് മോചിപ്പിച്ചത്. ഗുണ്ടകളും മയക്കുമരുന്നു വില്‍പ്പനക്കാരും പെടുന്നു. ഈ പദ്ധതിയില്‍ ഇനി 3300 തടവുകാരെ കൂടി ജയിലില്‍ നിന്ന് മോചിപ്പിക്കും.
എന്നാലും ജയിലിലെ തിരക്ക് കുറയില്ലെന്നതാണ് വസ്തുത. ഒരു ജയിലിന് ഉള്‍ക്കൊള്ളാവുന്നതിലും വളരെയേറെ പേരാണ് ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്. കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് എത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവും .ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ ശഅരമം.
ഒറ്റമുറി ജയിലിലും കൂടുതല്‍ പേരാണ് കഴിയുന്നത്.രാജ്യത്തെ അഞ്ചില്‍ മൂന്നു ജയിലുകളും തിരക്കുള്ളതാണ്. കൂടുതല്‍ തടവുകാരെ മോചിപ്പിക്കേണ്ടിവരും.
പ്രതിവാരം ശരാശരി 1000 കുറ്റവാളികള്‍ വീതമാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്ത് വരാറുള്ളത്. അതിനു പുറമെയാണ് ഇപ്പോള്‍ 1700 പേര്‍ അധികമായി പുറത്ത് വന്നിരിക്കുന്നത്. ഒക്ടോബര്‍ എത്തിയാല്‍ പിന്നെയും 2000 പേര്‍ കൂടി അധികമായി പുറത്തുവരും.
ജയിലില്‍ നിന്നു പുറത്തിറങ്ങുന്ന കുറ്റവാളികളുടെ വീഡിയോയും പുറത്തുവന്നിരുന്നു. മുഷ്ടി ചുരുട്ടിയും ഡാന്‍സ് ചെയ്തുമെല്ലാം പലരും സ്വാതന്ത്ര്യം ആഘോഷിച്ചു.
വലിയ പ്രശ്‌നക്കാരല്ലാത്ത തടവുകാരെയാണ് വിട്ടയക്കുന്നത്. എങ്കിലും വലിയ തോതില്‍ ഇവരെ പുറത്തിറക്കുന്നതില്‍ ഒരു വിഭാഗം ആശങ്കയിലുമാണ്.