മലൈക അറോറയുടെ പിതാവ് ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചാടി മരിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പഞ്ചാബി സ്വദേശിയാണ് അനില്‍ അറോറ. ബിസിനസ്, സിനിമാ വിതരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്‌സ് പോളികാര്‍പ്പിനെയാണ് വിവാഹം ചെയ്തത്. മലൈക അറോറയെ കൂടാതെ അമൃത അറോറ എന്ന മകളുമുണ്ട്. തന്റെ പതിനൊന്ന് വയസ്സു മുതല്‍ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.