ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ പത്താം പതിപ്പ് ബുധനാഴ്ച ആരംഭിക്കും. 78.75 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്നു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്‍ഡന്‍ ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍സിക്കാം.
എല്‍ഇഡി ലൈറ്റുകളില്‍ നിറങ്ങള്‍ ഉപയോഗിച്ച് സമാനതകളില്ലാത്ത ദൃശ്യവിരുന്നാണ് ഓരോ പതിപ്പിലും ഗാര്‍ഡന്‍ ഗ്ലോ സമ്മാനിക്കുന്നത്.
ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് ദുബൈ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം പുതിയ സീസണ്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
ആറാം സീസണിനായി ദുബൈ സഫാരി പാര്‍ക്ക് അടുത്ത മാസം 1 ന് തുറക്കും