യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ടെയ്ലര്‍ സ്വിഫ്റ്റ് വലിയ വില നല്‍കേണ്ടിവരുമെന്നാണ് ട്രംപ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന കമലട്രംപ് ആദ്യ സംവാദം ഇന്നലെ നടന്നിരുന്നു. സംവാദം അവസാനിച്ചതിന് പിന്നാലെയാണ് കമലയ്ക്ക് പിന്തുണയറിയിച്ച് ടെയിലര്‍ സ്വിഫ്റ്റ് രംഗത്തെത്തിയത്.
'ഞാനൊരു ടെയിലര്‍ സ്വിഫ്റ്റ് ഫാനല്ല. ടെയ്ലര്‍ സ്വിഫ്റ്റിനേക്കാള്‍ എനിക്കിഷ്ടം ബ്രിട്ടാനി മഹോംസിനെയാണ്. സ്വിഫ്റ്റ് ഒരിക്കലും ജോ ബൈഡനെ അംഗീകരിച്ചിരുന്നില്ല. സ്വിഫ്റ്റ് അഭിപ്രായസ്വാതന്ത്യമുളളയാളാണ്. അവര്‍ എല്ലായ്പ്പോഴും ഒരു ഡെമോക്രാറ്റിനെ അംഗീകരിക്കുന്നതായി തോന്നുന്നിയിട്ടുണ്ട്. കമല ഹാരിസിന് പിന്തുണച്ചതിന് സ്വിഫ്റ്റ് വലിയ വില നല്‍കേണ്ടിവരും', ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കമല ഹാരിസിന് പിന്തുണയുമായി ടെയിലര്‍ സ്വിഫ്റ്റ് രംഗത്തെത്തിയത്. കമല-ട്രംപ് സംവാദം കണ്ടിരുന്നുവെന്നും ടെയിലര്‍ സ്വിഫ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 283 മില്യണ്‍ ഫോളോവേഴ്‌സാണ് ടെയിലര്‍ സ്വിഫ്റ്റിന് ഇന്‍സ്റ്റാഗ്രാമിലുളളത്. നേരത്തെ ട്രംപിനാണ് തന്റെ പിന്തുണയെന്ന തരത്തില്‍ എഐ നിര്‍മിത പോസ്റ്റ് പ്രചരിച്ചിരുന്നുവെന്നും വ്യാജ വാര്‍ത്തകളെ തടയാന്‍ സുതാര്യതയാണ് വേണ്ടതെന്നും ടെയിലര്‍ സ്വിഫ്റ്റ് പറഞ്ഞിരുന്നു.