ജന്മദിനം ആഘോഷിക്കുന്നതിനായി നര്‍ത്തകിമാരെ തട്ടിക്കൊണ്ടുപോയി ; എട്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്മദിനം ആഘോഷിക്കുന്നതിനായി നര്‍ത്തകിമാരെ തട്ടിക്കൊണ്ടുപോയി ; എട്ട് യുവാക്കള്‍ അറസ്റ്റില്‍
ജന്മദിനം ആഘോഷിക്കുന്നതിനായി നര്‍ത്തകിമാരായി ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടു പോയ കേസില്‍ എട്ട് യുവാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കുശിനഗറിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടു പോയത്. സംഭവ സമയത്ത് പ്രതികള്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിലൊരാളായ അജിത് സിങ്ങിന്റെ ജന്മദിനം ആഘോഷിക്കാനാണ് യുവാക്കള്‍ സ്ത്രീകളെ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ താമസിച്ചിരുന്ന വാടക വീട്ടിലെത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. രാത്രി വൈകി രണ്ട് കാറുകളിലായാണ് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്. പ്രതികള്‍ സ്ത്രീകളോട് തങ്ങള്‍ക്കൊപ്പം വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. നേരം വൈകിയതിനാല്‍ സ്ത്രീകള്‍ വിസമ്മതിച്ചു. തുടര്‍ന്ന് തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കൂടാതെ ആകാശത്തേക്ക് വെടിവെയ്ക്കുകയും പ്രദേശവാസികളില്‍ ഭയം സൃഷ്ടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ പൊലീസ് അജിത് സിങ്ങിന്റെ വീട്ടിലെത്തുകയും ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അര്‍ഥക് സിംഗ്, നാഗേന്ദ്ര യാദവ്, അശ്വന്‍ സിംഗ്, അജിത് സിംഗ്, വിവേക് സേത്ത്, അജിത് സിങ്ങ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളില്‍ രണ്ട് പേര്‍ ഒളിവിലായിരുന്നു. നിസാര്‍ അന്‍സാരി ആദിത്യ സാഹ്നി എന്നിലരാണ് ഒളിവില്‍ പോയത്. ഇവരെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് പാരിതോഷികമായി 25,000 രൂപ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുവരെയും കണ്ടെത്തി.

രക്ഷപ്പെടാന്‍ പ്രതികള്‍ പൊലീസിന് നേരെയും വെടിയുതിത്തിരുന്നു. തുടര്‍ന്ന് രണ്ട് പ്രതികളെയും കാലിന് വെടിവെച്ചാണ് അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends