കാമുകി വിദേശത്ത് പോയി, സ്വകാര്യ ചിത്രങ്ങള്‍ അവളുടെ അച്ഛന് അയച്ച് കൊടുത്ത് യുവാവ്; കോട്ടയം സ്വദേശി അറസ്റ്റില്‍

കാമുകി വിദേശത്ത് പോയി, സ്വകാര്യ ചിത്രങ്ങള്‍ അവളുടെ അച്ഛന് അയച്ച് കൊടുത്ത് യുവാവ്; കോട്ടയം സ്വദേശി അറസ്റ്റില്‍
പ്രണയിച്ച പെണ്‍കുട്ടി വിദേശത്തേക്ക് പോയതിന്റെ അമര്‍ഷത്തില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് അയച്ചുകൊടുത്ത് യുവാവ്. സംഭവത്തില്‍ കോട്ടയം കടുത്തുരുത്തി സ്വദേശി ജോബിന് പിടിയിലായി.

വെര്‍ച്വല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം.

മാസങ്ങള്‍ക്ക് മുന്‍പാണ് ജോബിന്റെ പെണ്‍സുഹൃത്ത് വിദേശ പഠനത്തിനായി പോകുന്നത്. താനുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിദേശത്തേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. ഇതിന്റെ അമര്‍ഷം മൂലമായിരുന്നു വെര്‍ച്വല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് വിദേശ നമ്പറുകള്‍ വഴി ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് വാട്സ്ആപ് മുഖാന്തരം ജോബിന്‍ അയച്ചുകൊടുത്തത്.

ഐപി അഡ്രസോ സിമ്മോ കണ്ടെത്താന്‍ സാധിക്കാത്ത വ്യാജ നമ്പറുകളായിരുന്നു ഇത്. ചിത്രങ്ങള്‍ കാണാന്‍ വൈകിയാല്‍ വാട്സ്ആപ്പ് കോള്‍ വഴി പ്രതി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയുടെ ശല്യം സഹിക്ക വയ്യാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കടുത്തുരുത്തി പോലീസിനെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ജോബിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.




Other News in this category



4malayalees Recommends