ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ വലിയൊരു മാറ്റത്തിലേക്കെന്ന് പ്രവചിച്ച റിപ്പോര്‍ട്ടുകള്‍ തള്ളി കാര്യമായ മാറ്റമില്ലെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ ആദ്യ കാലത്തെ വളര്‍ച്ച ഇപ്പോഴില്ലെന്ന് വ്യക്തമാക്കുന്നു.
ജൂലൈ വരെയുള്ള മൂന്നു മാസത്തില്‍ സമ്പദ്ഘടനയില്‍ 0.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാനായെങ്കിലും ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ആഴ്ചകളില്‍ അതു മുമ്പോട്ട് പോകാനാകാതെ നിന്നിടത്തു തന്നെ നില്‍ക്കുകയായിരുന്നു.
ലേബര്‍ അധികാരമേറിയപ്പോള്‍ ആദ്യ മാസത്തില്‍ 0.2 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നായിരുന്നു ആദ്യ പ്രവചനം. മൂന്നു മാസത്തില്‍ ബ്രിട്ടീഷ് സമ്പദ് ഘടനയ്ക്ക് 0.7 ശതമാനം വളര്‍ച്ച കൈവരിക്കാനായി. രണ്ടാം പാദത്തില്‍ 0.6 ശതമാനത്തിന്റെ വളര്‍ച്ചയും കൈവരിച്ചിരുന്നു. ഓ എന്‍എസ്സിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് രാജ്യമെന്നാണ് റിപ്പോര്‍ട്ട്.
പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കരുതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ പ്രതികരണം. മുന്‍ സര്‍ക്കാരിന്റെ 14 വര്‍ഷത്തെ സാമ്പത്തിക നയങ്ങളുടെ തിരിച്ചടിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ചാന്‍സലര്‍ പറയുന്നു.
എക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് പ്രവചിക്കുന്നത് ഈ വര്‍ഷം 1.1 ശതമാനത്തിന്റെ വളര്‍ച്ച ബ്രിട്ടീഷ് സമ്പദ്ഘടനയില്‍ ഉണ്ടാകും എന്നാണ്. പിന്നീട് 1.2 ശതമാനം വളര്‍ച്ച 2025 ലും ഉണ്ടാകും. കഴിഞ്ഞ മെയ് മാസത്തില്‍ ഇത് യഥാക്രമം 0.4 ശതമാനവും 1 ശതമാനവും ആയി ആണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ മാറ്റം വരൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നികുതിയുള്‍പ്പെടെ ജനങ്ങള്‍ക്ക് അപ്രിയമായ ചില തീരുമാനമെടുക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.