തിരുവനന്തപുരത്ത് ദറസില്‍ മതപഠനത്തിനെത്തിയ യുവാവ് നേരിട്ടത് ക്രൂര പീഡനം. മദ്രസയില്‍ മതപഠനത്തിനെത്തിയ താനൂര്‍ സ്വദേശിയായ ഉസ്താദ് ഉമൈര്‍ അഷ്റഫി(26) ആണ് കൊടിയ പീഡനത്തിന് ഇരയായത്. കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസില്‍വെച്ചായിരുന്നു സംഭവം. നീണ്ട നാലുമാസം പീഡനത്തിന് ഇരയാക്കിയെന്ന് അജ്മല്‍ ഖാന്‍ പറയുന്നു.
വിഴിഞ്ഞം സ്വദേശി അജ്മല്‍ ഖാന്‍ (23) ആണ് മര്‍ദ്ദനത്തിന് ഇരയായത്. ഉസ്ദാത് പഠിപ്പിക്കുന്നത് മോശമാണെന്നും വെറുതെ തല്ലുന്നുവെന്നും പുറത്തുള്ള ആളുകളുമായി അജ്മല്‍ ഖാന്‍ പങ്കുവെച്ചതാണ് ആക്രമണത്തിന് കാരണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മല്‍ ഖാന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഈ വര്‍ഷം മെയ്മാസത്തില്‍ കൂത്തുപറമ്പിലെ മദ്രസയിലെത്തിയ അജ്മല്‍ ഖാന്നെ മുറിക്കുള്ളില്‍ അടച്ചിട്ടായിരുന്നു പീഡനമെന്ന് അജ്മല്‍ ഖാന്‍ പറഞ്ഞു. മദ്രസയെ പറ്റി കുറ്റം പറഞ്ഞതാണ് മര്‍ദ്ദിക്കാന്‍ കാരണമായതെങ്ങ് അജ്മല്‍ ഖാന്‍ പറഞ്ഞു. ഉസ്താദ് ഭയങ്കരമായി അടിക്കുമെന്നും അത് താന്‍ പുറത്തുള്ളവരോട് പറഞ്ഞതില്‍ പ്രകോപിതനായ ഉസ്താദ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. പുറത്ത് ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി തുടയിലും പുറത്തും പൊള്ളിച്ചിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി പുരട്ടി.
വീട്ടില്‍ വിളിക്കാന്‍ ഫോണ്‍ തന്നിരുന്നില്ല. അഥവ കിട്ടിയാല്‍ തന്നെ ഫോണ്‍ ചിലപ്പോള്‍ ഉസ്താദിന്റെ ഫോണില്‍ കണക്റ്റടായിരിക്കും. നാലുമാസം നീണ്ട കൊടിയ പീഡനത്തില്‍ സഹികെട്ട് ദറസില്‍ നിന്ന് ഓടി രക്ഷപ്പെട്ട അജ്മല്‍ ഖാന്‍ അടുത്തുള്ള മുജാഹിദ് പള്ളിയില്‍ അഭയം തേടുകയായിരുന്നു. പള്ളിയിലുള്ളവരാണ് വിവരം പുറത്തറിയിച്ചത്. അതേസമയം സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുമെന്നാണ് ലഭിക്കുന്ന സൂചന.