ജെന്‍സാ, സഹോദരാ.. കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും; അനുശോചനങ്ങളുമായി ഫഹദ് ഫാസില്‍

ജെന്‍സാ, സഹോദരാ.. കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും; അനുശോചനങ്ങളുമായി ഫഹദ് ഫാസില്‍
മലയാളികളെ ഒന്നടങ്കം വേദനയില്‍ ആഴ്ത്തിയിരിക്കുകയാണ് ജെന്‍സന്റെ വേര്‍പാട്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍, അച്ഛനും അമ്മയും സഹോദരിയും അടക്കം കുടുംബത്തിലെ ഒന്‍പത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്റെ മരണത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച് നടന്‍ ഫഹദ് ഫാസില്‍.

'കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ' എന്നാണ് ജെന്‍സന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റില്‍ ജെന്‍സന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടെത്തിയത്. 'ഇത്രയും വിഷമിപ്പിച്ച മറ്റൊരു വാര്‍ത്തയില്ല' എന്നാണ് പലരും കമന്റ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends