നിയമങ്ങള്‍ ലംഘിച്ചു; ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിച്ചില്ല; എട്ട് റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടി ഖത്തര്‍
നിയമ ലംഘനങ്ങള്‍ നടത്തിയതിന് ഖത്തറിലെ എട്ട് റിക്രൂട്ട്മെന്റ് ഓഫീസുകള്‍ ഔദ്യോഗികമായി അടച്ചുപൂട്ടിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതും സേവനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഉപഭോക്താക്കള്‍ നല്‍കിയ പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ നടപടി നേരിട്ടതെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വിശദീകരിച്ചു.