14 കാരനായ മകനെ ശ്വാസം മുട്ടിച്ച് വെട്ടികൊലപ്പെടുത്തിയ കേസ് ; സാക്ഷികള്‍ കൂറുമാറി ; തെളിവുകളുടെ അഭാവത്തില്‍ അമ്മയെ വെറുതെ വിട്ട് കോടതി

14 കാരനായ മകനെ ശ്വാസം മുട്ടിച്ച് വെട്ടികൊലപ്പെടുത്തിയ കേസ് ; സാക്ഷികള്‍ കൂറുമാറി ; തെളിവുകളുടെ അഭാവത്തില്‍ അമ്മയെ വെറുതെ വിട്ട് കോടതി
കൊല്ലം നെടുമ്പനയില്‍ 14 വയസുള്ള മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മയെ കോടതി വിട്ടയച്ചു. കുരീപ്പള്ളി സ്വദേശി ജയമോളെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. സാക്ഷികള്‍ കൂറുമാറിയതും തെളിവുകളുടെ അഭാവവുമാണ് ജയമോളെ വെറുതെ വിടാന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 2018 ജനുവരി പതിനഞ്ചിന് മകന്‍ ജിത്തുവിനെ അമ്മ ജയമോള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഷാള്‍ ഉപയോഗിച്ച് ജയമോള്‍ മകന്റെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് മൊഴി നല്‍കിയത്. പിന്നീട് മൃതദേഹം വീടിന് പുറത്തു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു ഭാഗികമായി കത്തിച്ചെന്നും പൊലീസ് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പൊലീസിനോട് പറഞ്ഞത്. ജിത്തുവിന്റെ മൃതദേഹം വീടിനു പിന്നിലെ പുരയിടത്തില്‍ വാഴക്കൂട്ടത്തിന് ഇടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

തെളിവെടുപ്പിനെത്തിയപ്പോള്‍ ജയമോള്‍ കുറ്റം സമ്മതിച്ച് കൊലപാതകം നടത്തിയതെങ്ങനെയെന്നതടക്കം പൊലീസിനോട് വിശദീകരിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ജയമോളെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കൂറുമാറിയതോടെ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു മുപ്പത് സാക്ഷികളെ വിസ്തരിച്ചിരുന്നു. ജിത്തുവിന്‍ന്റെ മൃതദേഹം കത്തിക്കാന്‍ മണ്ണെണ്ണ കൈമാറിയെന്ന് അന്ന് പൊലീസിന് മൊഴി നല്‍കിയ സ്ത്രീ ഉള്‍പ്പെടെയാണ് കൂറുമാറിയത്.

Other News in this category



4malayalees Recommends