'വെര്‍ച്വല്‍ അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണം'; സിബിഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയില്‍

'വെര്‍ച്വല്‍ അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണം'; സിബിഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയില്‍
സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി പ്രിന്‍സ് പ്രകാശ് ആണ് ഡല്‍ഹിയില്‍ പിടിയിലായത്. ഡല്‍ഹി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 30 ലക്ഷം തട്ടിയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതിയെ പിടികൂടിയത്.

സിബിഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുത്തിയാണ് പ്രിന്‍സ് പ്രകാശ് ഉള്‍പ്പെടുന്ന സംഘം കോടികള്‍ തട്ടിയെടുക്കുന്നത്. അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ സംഘം ലക്ഷങ്ങള്‍ ആവശ്യപ്പെടുകയാണ് പതിവ്. ഇത്തരത്തില്‍ പണം തട്ടാന്‍ സംഘത്തിന് വേണ്ടി ബാങ്ക് അക്കൗണ്ട് എടുക്കുന്നതും തുക പിന്നീട് ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റുന്നതും പ്രിന്‍സ് പ്രകാശ് ആയിരുന്നു.

ഇത്തരം ഓരോ ഇടപാടുകള്‍ക്കും പ്രിന്‍സ് പ്രകാശിന് ലഭിച്ചിരുന്നത് ലക്ഷങ്ങളായിരുന്നെന്ന് പൊലീസ് പറയുന്നു. കേസില്‍ നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രിന്‍സിനെ ചോദ്യം ചെയ്തതില്‍ നിന്ന് കോടികളുടെ തട്ടിപ്പ് സംഘം നടത്തിയതായാണ് വിവരം. തട്ടിപ്പിലൂടെ നേടുന്ന പണം ആഢംബര ജീവിതത്തിനാണ് പ്രതി ഉപയോഗിച്ചിരുന്നത്.

അതേസമയം തനിക്കൊപ്പം സംഘത്തിലുണ്ടായിരുന്നവരെല്ലാം ഉത്തരേന്ത്യക്കാരാണെന്നാണ് പ്രിന്‍സിന്റെ മൊഴി. താന്‍ ഡോക്ടറാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.



Other News in this category



4malayalees Recommends