കുട്ടികളിലെ അമിത വണ്ണം ' ഒരു വലിയ തലവേദന' ; രാത്രി 9 മണിക്കു മുമ്പുള്ള ജങ്ക് ഫുഡ് ടിവി പരസ്യങ്ങള്‍ക്ക് അടുത്ത വര്‍ഷത്തോടെ നിരോധനം ; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍

കുട്ടികളിലെ അമിത വണ്ണം ' ഒരു വലിയ തലവേദന' ; രാത്രി 9 മണിക്കു മുമ്പുള്ള ജങ്ക് ഫുഡ് ടിവി പരസ്യങ്ങള്‍ക്ക് അടുത്ത വര്‍ഷത്തോടെ നിരോധനം ; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍
കുട്ടികളുടെ അമിത വണ്ണം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജങ്ക് ഫുഡിന് കുട്ടികള്‍ അടിമയാകുന്നതാണ് അമിത വണ്ണത്തിന് കാരണം. ശരിയായ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്തി.

രാത്രി 9 മണി കഴിഞ്ഞ് മാത്രം ജങ്ക് ഫുഡ് പരസ്യങ്ങള്‍ ടിവിയില്‍ കാണിക്കാവൂ. 2015 ഒക്ടോബര്‍ 1 മുതല്‍ നടപ്പാക്കും.

മാത്രമല്ല ശരീരത്തിന് ഹാനീകരമായ സാധനങ്ങള്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ പരസ്യങ്ങളും നിരോധിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രി ആന്‍ഡ്രൂ ഗ്വിന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിസന്ധിയെ മറികടക്കും, താമസിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ലേബര്‍ പാര്‍ട്ടി ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. ആരോഗ്യമുള്ള തലമുറയ്ക്കായി നിയന്ത്രണം കൊണ്ടുവന്നത് ഏറെ സ്വീകാര്യമെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് പ്രതികരിച്ചു.

ചെറിയ കുട്ടികള്‍ മുതല്‍ അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുകയാണ്.. പ്രൈമറി സ്‌കൂളിലെത്തുമ്പോഴേ അഞ്ചില്‍ ഒരാള്‍ക്ക് അമിത വണ്ണമാണ്. പരസ്യങ്ങള്‍ നിയന്ത്രിച്ച് കുട്ടികള്‍ ആകൃഷ്ടരാകാതിരിക്കാനുള്ള ആദ്യനീക്കമാണ് സര്‍ക്കാരിന്റെത്.

Other News in this category



4malayalees Recommends