മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്

മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്
ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ മെഹ്ത ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്. മേത്തയുടെ പെണ്‍മക്കളായ മലൈക, അമൃത അറോറ, മുന്‍ ഭാര്യ ജോയ്സ് പോളികാര്‍പ്പ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി എടുക്കും.

അനില്‍ മെഹ്തയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. മാത്രമല്ല, ആത്മഹത്യ ചെയ്യാനുള്ള കാരണവും വ്യക്തമല്ല. അദ്ദേഹത്തിന് വിഷാദരോഗം ഉണ്ടായിരുന്നോ വ്യക്തമാകാന്‍ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും എന്നാണ് വിവരം.

സംഭവം നടക്കുമ്പോള്‍ ബാന്ദ്രയിലെ ആയിഷ മാനറിലെ ഫ്ളാറ്റില്‍ മേത്തയുടെ മുന്‍ഭാര്യ ജോയ്സും ഉണ്ടായിരുന്നു. രാവിലെ 9 മണിയോടെ സ്വീകരണമുറിയില്‍ അനിലിന്റെ ചെരിപ്പ് കണ്ടാണ് മെഹ്തയെ തിരയുന്നത്. ബാല്‍ക്കണിയില്‍ നിന്നു താഴേക്ക് നോക്കിയപ്പോഴാണ് സെക്യൂരിറ്റി ഗാര്‍ഡ് സഹായത്തിനായി നിലവിളിക്കുന്നത് കണ്ടത്.

അപ്പോഴാണ് മെഹ്ത താഴെ വീണതെന്ന് മനസിയാത് എന്നാണ് ജോയ്സ് പൊലീസിന് നല്‍കിയ മൊഴി. മരിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് മക്കളായ മലൈകയെയും അമൃതയെയും അനില്‍ ഫോണ്‍ ചെയ്തിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

'എനിക്ക് അസുഖവും ക്ഷീണവുമാണ്' എന്ന് അനില്‍ മലൈകയോടും അമൃതയോടും ഫോണ്‍ വിളിച്ചു പറഞ്ഞു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Other News in this category



4malayalees Recommends