വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി
വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍ വിശദമാക്കുന്നത്.

ആഗ്രയിലെ കൌണ്‍സിലിംഗ് സെന്ററിലാണ് യുവതി സഹായം തേടി എത്തിയത്. വ്യക്തി ശുചിത്വം അല്‍പം പോലുമില്ലാത്ത ആള്‍ക്കൊപ്പം താമസിക്കാന്‍ പറ്റില്ലെന്നാണ് യുവതി വിശജമാക്കുന്നത്. ഇരുവരേയും രമ്യതയില്‍ എത്തിക്കാനാവുമോയെന്ന ശ്രമത്തിന്റെ ഭാഗമായി യുവതിയുടെ ഭര്‍ത്താവിനെ സമീപിച്ച കൌണ്‍സിലിംഗ് കേന്ദ്രത്തിലെ ജീവനക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു യുവാവിന്റെ മറുപടി.

സാധാരണ നിലയില്‍ മാസത്തില്‍ രണ്ട് തവണ മാത്രമാണ് കുളിക്കാറുള്ളതെന്നും മാസത്തില്‍ ഒരു തവണ ശരീരത്തില്‍ ഗംഗാജലം തളിക്കാറാണ് പതിവെന്നുമാണ് യുവാവ് പറയുന്നത്. ദുര്‍ഗന്ധത്തേക്കുറിച്ച് യുവതി നിരന്തരം പരാതിപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ മാസം ആറ് തവണ താന്‍ കുളിച്ചതായാണ് യുവാവ് പ്രതികരിക്കുന്നത്.

വിവാഹം കഴിഞ്ഞ് ആരു ആഴ്ച പിന്നിടും മുന്‍പ് ഇക്കാര്യത്തെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം പതിവായിരുന്നു. ഇതിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.

Other News in this category



4malayalees Recommends