ഭാരത്തിന്റെ പേരില്‍ 14 കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി എയര്‍ലൈന്‍ കമ്പനി ; ടൊറോണ്ടോയില്‍ നിന്നും വിക്ടോറിയിലേക്ക് പോകുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനം

ഭാരത്തിന്റെ പേരില്‍ 14 കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി എയര്‍ലൈന്‍ കമ്പനി ; ടൊറോണ്ടോയില്‍ നിന്നും വിക്ടോറിയിലേക്ക് പോകുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനം
ഭാരം ശരിയാക്കുന്നതിനായി എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത് 14 കാരിയായ കുട്ടിയെ. ടൊറോണ്ടോയില്‍ നിന്നും വിക്ടോറിയിലേക്ക് പോകുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റിലാണ് കാമ്രിന്‍ ലാര്‍ക്കന്‍ എന്ന കുട്ടിയ്ക്ക് ബുദ്ധിമുട്ട് നേരിട്ടത്.ഇക്കഴിഞ്ഞ ആഗസ്റ്റ് 30 ന് ആയിരുന്നു സംഭവം. തന്റെ കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങവേയായിരുന്നു ഇതെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ തന്റെ സീറ്റില്‍ ഇരുന്ന ഉടനെ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് വന്ന് അവരോട് വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു,

ലാര്‍ക്കനെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട അവരുടെ പിതാവിനെ അവരെ തിരികെ കൊണ്ടുപോകാന്‍ പറ്റി. അച്ഛന്‍ അവിടെനിന്നും പോയിരുന്നെങ്കില്‍ താന്‍ ഒറ്റപ്പെട്ടുപോകുമായിരുന്നു എന്നാണ് ലാര്‍ക്കന്‍ പറയുന്നത്. അന്ന് രാത്രി ടൊറോണ്ടോയില്‍ തങ്ങിയ ലാര്‍ക്കന്‍ പിറ്റേദിവസം വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് തന്റെ യാത്ര തുടര്‍ന്നത്. ഭാരത്തിന്റെ അസന്തുലനം സംഭവിച്ചതിനാലാണ് പോര്‍ട്ടര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ ലാര്‍ക്കനെ ഇറക്കി വിട്ടത്. എന്നാല്‍, അവര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന കാര്യം ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നു എന്ന് ഒരു വക്താവ് പറഞ്ഞു.

വിമാനത്തില്‍ നിന്നും ഇറങ്ങി, യാത്ര പിറ്റേ ദിവസത്തേക്ക് ആക്കുവാന്‍ ആരെങ്കിലും സ്വയം മുന്നോട്ട് വരണമെന്ന് ജീവനക്കാര്‍ യാത്രക്കാരോട് അപേക്ഷിച്ചിരുന്നു. എന്നാല്‍, ആരും വരാതെയായപ്പോള്‍, യാത്രക്കാരുടെ ടിക്കറ്റ് നിരക്കിന്റെ അടിസ്ഥാനത്തില്‍ ക്രമരഹിതമായി ഒരാലെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവര്‍ ഒറ്റക്ക് യാത്ര ചെയ്യുന്ന, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് വക്താവ് പറയുന്നത്.

മാതാപിതാക്കള്‍ക്ക്, അവരുടെ കുട്ടികള്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള 100 ഡോളറിന്റെ മൈനര്‍ പ്ലാന്‍ വാങ്ങാന്‍ കഴിയുമെന്ന് മാധ്യമം വ്യക്തമാക്കുന്നു. 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള ഈ പ്ലാന്‍, കുട്ടികളെ വിമാനത്തില്‍ നിന്നും ഇറക്കി വിടില്ല എന്ന് ഉറപ്പ് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ലാര്‍ക്കന്റെ മാതാപിതാക്കള്‍ക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ, ഒരു മുതിര്‍ന്ന വ്യക്തി എന്ന നിലയിലായിരുന്നു യാത്ര ചെയ്തത്.

Other News in this category



4malayalees Recommends