റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്
റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍ അനങ്ങാതെ കിടക്കുന്നത് കാണാം.

വെളുത്ത ബെഡ് ഷീറ്റില്‍ പൊതിഞ്ഞ്, മൂക്കില്‍ പഞ്ഞി കുത്തി നിറച്ച്, കഴുത്തില്‍ പുഷ്പമാല മാല സഹിതം യഥാര്‍ഥമെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കിടന്നത്. നിരവധിപ്പേര്‍ ഇത് വിശ്വസിച്ച് തടിച്ചുകൂടി. എന്നാല്‍, വീഡിയോ അവസാനിക്കുമ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഇയാള്‍ എഴുന്നേറ്റു. തുടര്‍ന്നാണ് കാഴ്ചക്കാരില്‍ ചിലര്‍ പൊലീസിനെ വിവരമറിയിച്ചത്. പൊതുജന ശല്യവും കുഴപ്പവും ഉണ്ടാക്കിയതിന് കുമാറിനെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ എക്സില്‍ പങ്കിടുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ രാജ് കോള്‍ഡ് സ്റ്റോറേജ് ഏരിയയിലാണ് സംഭവം നടന്നതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് ഭാരതി പറഞ്ഞു. മുകേഷ് കുമാറിന്റെ നടപടിയെ വിമര്‍ശിച്ച് നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.

Other News in this category



4malayalees Recommends