കൂട്ടുകാര്‍ക്കൊപ്പമുള്ള ജന്മ ദിന ആഘോഷം ദുരന്തമായി ; കാനഡയിലെ തടാകത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൂട്ടുകാര്‍ക്കൊപ്പമുള്ള ജന്മ ദിന ആഘോഷം ദുരന്തമായി ; കാനഡയിലെ തടാകത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ജന്മദിനത്തില്‍ കാനഡയിലെ തടാകത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തെലങ്കാനയില്‍ നിന്നുള്ള പ്രണീത് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാന്‍ പോയതായിരുന്നു പ്രണീത്.

തെലങ്കാനയിലെ മീര്‍പേട്ട് സ്വദേശിയാണ് പ്രണീത്. കാനഡയില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി 2019ലാണ് പ്രണീത് പോയത്. പഠനത്തിന് ശേഷം അവിടെ ജോലിക്കായി ശ്രമിക്കുകയായിരുന്നു പ്രണീത്. 2022ല്‍ പ്രണീതിന്റെ മൂത്ത സഹോദരനും കാനഡയില്‍ എത്തി. സഹോദരങ്ങള്‍ ജന്മദിനം ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയപ്പോഴാണ് ദാരുണ സംഭവമുണ്ടായത്.

ടൊറന്റോയിലെ തടാകത്തില്‍ സുഹൃത്തുക്കളോടൊപ്പം നീന്തുന്ന, പ്രണീതിന്റെ മുങ്ങിമരണത്തിന് തൊട്ട് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടാകത്തില്‍ ബോട്ടിലിരുന്ന് എടുത്ത സെല്‍ഫിയും പുറത്തുവന്നു. മകന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് യുവാവിന്റെ പിതാവ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends