അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി
അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി.

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന ഒഴിവിലേക്കാണ് അതിഷിയെ പാര്‍ട്ടി തിരഞ്ഞെടുത്തത്. ഷീല ദീക്ഷിത്, സുഷമ സ്വരാജ് എന്നിവര്‍ക്കും ശേഷം ഡല്‍ഹിക്ക് ലഭിക്കുന്ന മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി.

ഇന്നു ചേര്‍ന്ന എഎപി എംഎല്‍എമാരുടെ യോഗത്തില്‍ അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് അതിഷിയുടെ പോര് മുന്നോട്ടുവച്ചത്. പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെയാണ് കെജ്‌രിവാളിനോട് തന്റെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ നിര്‍ദേശിച്ചത്. കെജ്‌രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ എല്ലാ എംഎല്‍എമാരും എഴുന്നേറ്റ് നിന്ന് കൈയടിച്ച് തീരുമാനം അംഗീകരിക്കുകയായിരുന്നു.

ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അതിഷി. 11 വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ഡല്‍ഹിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. നിലവിലെ മന്ത്രിസഭയില്‍ 14 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.

Other News in this category



4malayalees Recommends