അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്
ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്.

2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് 30.6 കോടി രൂപയ്ക്കാണ് പൃഥ്വിരാജ് വാങ്ങിയത്. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സ്‌ക്വയര്‍ യാര്‍ഡ്സ് അറിയിച്ചു. നേരത്തേ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലില്‍ തന്നെ താരം വാങ്ങിയിരുന്നു.

രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് പാലി ഹില്‍സില്‍ ഈയിടെ വീട് സ്വന്തമാക്കിയിരിക്കുന്നത്. നടിയും എംപിയുമായ കങ്കണ റണൗട്ട് 20 കോടി രൂപയ്ക്ക് 2017ല്‍ ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് വിറ്റത്.

Other News in this category



4malayalees Recommends