ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ

ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ
തമിഴ് സൂപ്പര്‍താരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ 'ദളപതി 69' എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നസ്രിയയുടെ പ്രതികരണം.

'അജിത്ത് സാറിന്റെ കടുത്ത ആരാധികയായിട്ടും ദളപതി 69 വിജയ് സാറിന്റെ അവസാന ചിത്രം ആയിരിക്കുമെന്നത് ഏറെ വിഷമിപ്പിക്കുന്നു. ആ ഇതിഹാസത്തിന്റെ അവസാന പ്രകടനം എന്നത് ശരിക്കും ഒരേസമയം സന്തോഷവും വേദനയുമുണ്ടാക്കുന്നുവെന്നാണ് നസ്രിയ എക്‌സില്‍ കുറിച്ചത്. ദളപതി 69 എന്ന ചിത്രത്തോടെ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വിജയ്.

വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ദളപതി 69 നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുണ് സഹനിര്‍മാണം. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററിലേക്കെത്തും.

Other News in this category



4malayalees Recommends