പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്കു പോകുന്ന സാഹചര്യം തള്ളികളയാന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വിസമ്മതിച്ചു. സര്‍ക്കാരിന്റെ ഭവന നയം പാര്‍ലമെന്റില്‍ പാസ്സാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ ഉയരുന്നത്.
സര്‍ക്കാര്‍ കൊണ്ടുവന്ന ഹെല്‍ ടു ബൈ ബില്‍ ഇന്ന് വീണ്ടും ചര്‍ച്ചയ്ക്ക് വന്നിരുന്നു .നിലവിലെ രൂപത്തില്‍ ബില്ലിനെ പിന്തുണക്കില്ലെന്നാണ് പ്രതിപക്ഷ സഖ്യവും ഗ്രീന്‍സും വ്യക്തമാക്കിയിരിക്കുന്നത്. ബില്ല് രണ്ടുതവണ സഭയില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് ഡബിള്‍ ഡിസൊല്യൂഷനിലേക്ക് പോകാനാകും.
സെനറ്റിലെ എല്ലാ അംഗങ്ങളേയും പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുന്നതാണിത്. വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് ഭൂരിപക്ഷം നേടുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.