ഓസ്‌ട്രേലിയന്‍ ബിസിനസ് രംഗത്തെ വികസനത്തിന് സര്‍ക്കാര്‍ നയങ്ങള്‍ തടസ്സമാകുന്നുവെന്ന് ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ കുറ്റപ്പെടുത്തി.
സാമ്പത്തിക നിക്ഷേപം നടത്താന്‍ അത്ര അനുയോജ്യമല്ലാത്ത രാജ്യമായി ഓസ്‌ട്രേലിയ മാറിയെന്ന് കൗണ്‍സില്‍ മേധാവി കുറ്റപ്പെടുത്തി
തൊഴില്‍ സമയത്തിന് ശേഷം ജീവനക്കാരെ ബന്ധപ്പെടുത്തുന്നത് തടസ്സപ്പെടുത്തുന്ന റൈറ്റ് ടു ഡിസ്‌കണക്ട് ആക്ട് പോലുള്ള നിയമങ്ങള്‍ ബിസിനസുകള്‍ക്ക് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പല നികുതി നിര്‍ദ്ദേശങ്ങളും ദോഷകരമാണെന്നും അതിനാല്‍ പല ഓസ്‌ട്രേലിയന്‍ ബിസിനസുകളും വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ താല്‍പര്യം കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും ബിസിനസുകാര്‍ നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.