പിഴ ലഭിച്ചവരുടെ എണ്ണത്തില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധന ; ന്യൂ സൗത്ത് വെയില്‍സിലെ നിയമങ്ങളിങ്ങനെ

പിഴ ലഭിച്ചവരുടെ എണ്ണത്തില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധന ; ന്യൂ സൗത്ത് വെയില്‍സിലെ നിയമങ്ങളിങ്ങനെ
ന്യൂ സൗത്ത് വെയില്‍സില്‍ തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാതെ പിഴയീടാക്കുന്ന രീതി നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

വാഹനങ്ങളില്‍പിഴ ടിക്കറ്റ് പതിക്കുന്നതിന് പകരം വാഹന ഉടമകള്‍ക്ക് ഇത് അയച്ചു നല്‍കുന്ന രീതിയാണ് പല കൗണ്‍സിലുകളും ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഈ രീതി തുടങ്ങിയ ശേഷം പിഴ ലഭിച്ചവരുടെ എണ്ണത്തില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

വാഹനത്തിന് ടിക്കറ്റ് കാണാത്തതിനാല്‍ പാര്‍ക്ക് ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടാതെ പലരും കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യാറുണ്ട്.

ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ശേഷം അവര്‍ക്ക് നോട്ടീസുകള്‍ ലഭിക്കുന്നതും പതിവാണ്. ജീവിത ചെലവ് കൂടിയ സാഹചര്യത്തില്‍ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നും ഈ പിഴ സംവിധാനം നിര്‍ത്തലാക്കണമെന്നും പ്രീമിയര്‍ പറഞ്ഞു.




Other News in this category



4malayalees Recommends