ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് തുറന്നടിച്ച് കെ മുരളീധരന്‍. കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കവെയായിരുന്നു രൂക്ഷവിമര്‍ശനം.
മുമ്പൊക്കെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരന്‍, എ. കെ. ആന്റണി, ഉമ്മന്‍ചാണ്ടി ഇവര്‍ മതിയാകുമായിരുന്നുവെന്നും എന്നാല്‍ ഇന്ന് രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണെന്നും മുരളീധരന്‍ പറഞ്ഞു.
ഇന്നത്തെ കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയില്ല. ഒന്നിച്ചു നില്‍ക്കേണ്ട കാലമായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും പണിയെടുത്താലേ ഭരണം കിട്ടൂ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു