ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ; പുതിയ കൂട്ടയ്മയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി.
പുതിയ സംഘടനയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും നിര്‍മ്മാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി നിലപാട് അറിയിച്ചത്.