യൂണിയന്‍ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ ഇടപെടലിനെതിരെ ആയിരക്കണക്കിന് തൊഴിലാളികള്‍ സിഡ്‌നിയിലും മെല്‍ബണിലും മാര്‍ച്ച് നടത്തി.
നിര്‍മ്മാണ തൊഴിലാളി യൂണിയന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണിത്.
അഴിമതിയും ക്രിമിനല്‍ ബന്ധവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ യൂണിയനെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കീഴിലാക്കിയത്.
എന്നാല്‍ തെറ്റായ ആരോപണങ്ങളാണ് യൂണിയനു നേരെ ഉയരുന്നതെന്നും സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന നീക്കമാണ് സര്‍ക്കാരിന്റെതെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.പതിനായിരക്കണക്കിന് പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സിഡ്‌നിയില്‍ മൂവായിരത്തിലേറെ പേരും മാര്‍ച്ചില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ കടുത്ത തീരുമാനത്തിലേക്കെത്തിയത് അഴിമിത ആരോപണവും നേതൃത്വത്തിന്റെ ക്രിമിനല്‍ ബന്ധവും പുറത്തുവന്നതോടെയാണ്. എന്നാല്‍ സര്‍ക്കാര്‍ കണ്ടെത്തല്‍ അംഗീകരിക്കാന്‍ യൂണിയന്‍ അംഗങ്ങള്‍ തയ്യാറായിട്ടില്ല.