18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിയന്ത്രണങ്ങള്‍ ; രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമെങ്കില്‍ എല്ലാം അറിയാനാകും

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിയന്ത്രണങ്ങള്‍ ; രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമെങ്കില്‍ എല്ലാം അറിയാനാകും
18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ മാതൃകമ്പനിയായ മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു.

കുട്ടികളെ സംരക്ഷിക്കുന്നതും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണിത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി തുടങ്ങുന്ന എല്ലാ അക്കൗണ്ടുകളിലും ഈ മാറ്റങ്ങള്‍ ബാധകമാകും. നിലവിലെ അക്കൗണ്ടുകള്‍ക്ക് അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റങ്ങള്‍ ബാധകമാക്കും.

16 വയസ്സില്‍ താഴെയുള്ളവരില്‍ സമയ പരിധി ഏര്‍പ്പെടുത്താനും ചില സമയങ്ങളില്‍ അക്കൗണ്ട് ഉപയോഗിക്കുന്നത് തടയാനും എന്തൊക്കെ കാണുന്നതെന്നും ആര്‍ക്കൊക്കെ മെസേജ് അയക്കുന്നുവെന്നും അറിയാനും രക്ഷിതാക്കള്‍ക്ക് അവസരം നല്‍കുന്നതായിരിക്കും പുതിയ മാറ്റം.

17ഉം 18 ഉം വയസ്സുള്ളവര്‍ക്കും ഭാഗിക നിയന്ത്രണങ്ങളുണ്ടാകും.

കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം പലപ്പോഴും അവരുടെ സ്വഭാവത്തെ മോശമായി ബാധിക്കുന്നതായി കണ്ടെത്തി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു.

Other News in this category



4malayalees Recommends