ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ; 32 കാരന്‍ അറസ്റ്റില്‍

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ; 32 കാരന്‍ അറസ്റ്റില്‍
ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ഉണ്ടാക്കിയയാളെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകങ്ങളും മയക്കുമരുന്നു കടത്തും ഉള്‍പ്പെടെ കൃത്യങ്ങള്‍ക്കാണ് ഈ ആപ്പ് ഉപയോഗിച്ചിരുന്നത്.

ഗോസ്റ്റ് എന്ന ആപ്പ് 32 കാരനായ സിഡ്‌നി സ്വദേശിയാണ് നിര്‍മ്മിച്ചത്. ഈ രഹസ്യ ആപ്പിലേക്ക് നുഴഞ്ഞുകയറിയാണ് ഫെഡറല്‍ പൊലീസ് കാര്യങ്ങള്‍ കണ്ടെത്തിയത്. ആപ്പ് ഉപയോഗിക്കുന്നവരെ ലക്ഷ്യം വച്ചു നടന്ന അന്വേഷണത്തിനൊടുവില്‍ മറ്റ് 38 പേരും അറസ്റ്റിലായി.

Other News in this category



4malayalees Recommends