പുതിയ ദേശീയ സൈബര്‍ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തര്‍. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷഎയിഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍ത്വത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയാണ് ദേശീയ സൈബര്‍ സുരക്ഷാ നയം പ്രഖ്യാപിച്ചത്.
ചടങ്ങില്‍ നിരവധി മന്ത്രിമാരും വിവിധ മേഖലകളിലെ പ്രമുഖരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ ഗ്ലോബല്‍ സൈബര്‍ സുരക്ഷാ ഇന്‍ഡക്‌സില്‍ ഖത്തറിനെ മാതൃകാ രാജ്യങ്ങളുടെ പട്ടികയില്‍ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ദേശീയ സൈബര്‍ സുരക്ഷാ നയം പ്രഖ്യാപിക്കുന്നത്.