തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം
വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു ഉന്നയിച്ചു. അമരാവതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിലായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളെന്നെ് ചന്ദ്രബാബു നായിഡു പറഞ്ഞു. ക്ഷേത്രത്തില്‍ നടന്നുവരുന്ന അന്നദാനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയില്‍ അവര്‍ വിട്ടുവീഴ്ചകള്‍ ചെയ്തു. ക്ഷേത്രത്തില്‍ നല്‍കുന്ന ലഡുവില്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നത്. ഇക്കാര്യം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തങ്ങള്‍ അധികാരത്തിലെത്തിയ ശേഷം ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ പരിശ്രമിക്കുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ സംസ്ഥാന ഐടി വകുപ്പ് മന്ത്രി നര ലോകേഷും രംഗത്തെത്തി. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം പവിത്രമായ ഇടമാണെന്ന് നാര ലോകേഷ് എക്സില്‍ കുറിച്ചു. പറഞ്ഞു. അവിടെ നിര്‍മിക്കുന്ന വിശിഷ്ടമായ ലഡുവില്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു എന്നത് തന്നെ ഞെട്ടിച്ചുവെന്നും നാര ലോകേഷ് പറഞ്ഞു.

അതസേമയം, ചന്ദ്രബാബു നായിഡുവിന്റെ ആരേപണങ്ങള്‍ തള്ളി വൈഎസ്ആര്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് ചന്ദ്രബാബു നായിഡു കോട്ടം വരുത്തിയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സുബ്ബ റെഡ്ഡി പറഞ്ഞു

Other News in this category



4malayalees Recommends