ലെബനനില്‍ ഇന്നലെ വ്യാപകമായി പൊട്ടിത്തെറിച്ച വാക്കി ടോക്കികള്‍ ആര് നിര്‍മ്മിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആക്രമണത്തിന് ഉപയോഗിച്ച വാക്കി ടോക്കികളില്‍ ഐകോം എന്ന ജാപ്പനീസ് കമ്പനിയുടെ ലോഗോ ആണുള്ളത്. IC- V82 എന്ന മോഡലിന്റെ ലേബലാണ് ഇവയിലുള്ളത്. തങ്ങളുടെ വാക്കി ടോക്കികള്‍ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കുകയാണെന്നും ഉത്പാദനം നിര്‍ത്തിയതിനാല്‍ നിലവില്‍ പ്രചാരണത്തിലുള്ളവ വ്യാജമായിരിക്കാമെന്നും കമ്പനിയുടെ വെബ് സൈറ്റില്‍ പറയുന്നു.
ഇത്തരം മോഡലുകളുടെ നിര്‍മ്മാണം തങ്ങള്‍ പത്തുവര്‍ഷം മുമ്പ് നിര്‍ത്തിയതാണെന്ന് കമ്പനി അറിയിച്ചു. 2004 മുതല്‍ 2014 ഒക്ടോബര്‍ വരെ ഉത്പ്പാദിപ്പിച്ച് മിഡില്‍ ഈസ്റ്റിലേക്ക് ഉള്‍പ്പെടെ കയറ്റുമതി ചെയ്ത ഹാന്‍ഡ്‌ഹെല്‍ഡ് റേഡിയോയാണഅ IC-V82 .ഏകദേശം പത്തുവര്‍ഷം മുമ്പ് ഉത്പാദനം നിര്‍ത്തലാക്കി. അതിന് ശേഷം ഞങ്ങളുടെ കമ്പനിയില്‍ നിന്ന് ഇതു കയറ്റുമതി ചെയ്തിട്ടില്ല, ഐകോം പ്രസ്താവനയില്‍ പറഞ്ഞു.
ഇവക്ക് ആവശ്യമായ ബാറ്ററികളുടെ ഉത്പാദനവും നിര്‍ത്തലാക്കിയിട്ടുണ്ട്. വ്യാജ ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഹോളോഗ്രാം സീല്‍ ഘടിപ്പിച്ചിരുന്നില്ല. അതിനാല്‍ ഉല്‍പ്പന്നം ഞങ്ങളുടെ കമ്പനിയില്‍ നിന്ന് കയറ്റി അയച്ചിട്ടുണ്ടോ എന്നു സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.