കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വീണ്ടും തിരിച്ചടി. മോണ്‍ട്രിയോള്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ട്രൂഡോ നേതൃത്വം നല്‍കുന്ന ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ലോറ പലസ്തീനി തോറ്റു. പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിത സീറ്റായ ഇവിടം ബ്ലോക് ക്യൂബെക്കോയ് സ്ഥാനാര്‍ത്ഥി ലൂയി ഫിലിപ് സോവ് പിടിച്ചെടുത്തു. ലിബറല്‍ പാര്‍ട്ടി എംപി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
9 വര്‍ഷമായി അധികാരത്തിലുള്ള ട്രൂഡോയുടെ രാജിക്കുള്ള മുറവിളി കൂടുതലായി ഉയര്‍ന്നേക്കും. നിലവില്‍ ട്രൂഡോയുടെ ജനസമ്മതി മോശമാണ്.
ഏങ്കിലും 2025 ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ താന്‍ തന്നെ നയിക്കുമെന്ന നിലപാടിലാണ് ട്രൂഡോ. ഒഴിയണമെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞാഴ്ച നടന്ന ഹിത പരിശോധനയില്‍ മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ 45 ശതമാനം പിന്തുണയ്ക്കുമ്പോള്‍ ലിബറല്‍ പാര്‍ട്ടിക്ക് 25 ശതമാനം മാത്രമാണ് പിന്തുണയെന്നാണ് വ്യക്തമായത്.
വിലക്കയറ്റവും പാര്‍പ്പിട മേഖലയിലെ പ്രതിസന്ധിയുമാണ് ട്രൂഡോയുടെ ജനസമ്മിതി ഇടിയാനുള്ള മുഖ്യ കാരണം.