കോട്ടയത്ത് വയറുവേദനക്ക് ചികിത്സയ്ക്കെത്തിയ പതിനാലുകാരി പൂര്‍ണ?ഗര്‍ഭിണി: ലൈംഗികാതിക്രമം നടത്തിയത് ബന്ധു

കോട്ടയത്ത് വയറുവേദനക്ക് ചികിത്സയ്ക്കെത്തിയ പതിനാലുകാരി പൂര്‍ണ?ഗര്‍ഭിണി: ലൈംഗികാതിക്രമം നടത്തിയത് ബന്ധു
കോട്ടയത്ത് വയറുവേ?ദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂര്‍ണ?ഗര്‍ഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പൂര്‍ണ?ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.

ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

ഉടന്‍തന്നെ ഡോക്ടര്‍ വിവരം പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇതില്‍ കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് ബന്ധുതന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തി. ഇയാള്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും.



Other News in this category



4malayalees Recommends