മോശക്കാരെ വേണ്ട! അന്താരാഷ്ട്ര സ്റ്റഡി പെര്‍മിറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ ട്രൂഡോ; താല്‍ക്കാലിക താമസക്കാരെ കുറയ്ക്കാന്‍ വിദേശ ജോലിക്കാരുടെ നിയമങ്ങളും കടുപ്പിക്കുമെന്ന് കാനഡ

മോശക്കാരെ വേണ്ട! അന്താരാഷ്ട്ര സ്റ്റഡി പെര്‍മിറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ ട്രൂഡോ; താല്‍ക്കാലിക താമസക്കാരെ കുറയ്ക്കാന്‍ വിദേശ ജോലിക്കാരുടെ നിയമങ്ങളും കടുപ്പിക്കുമെന്ന് കാനഡ
വിദേശ വിദ്യാര്‍ത്ഥികളെയും, ജോലിക്കാരെയും ആശ്രയിക്കുന്നതില്‍ നിന്നും പിന്‍വാങ്ങാനുള്ള കാനഡയുടെ നീക്കങ്ങള്‍ ഊര്‍ജ്ജിതമാകുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കുമെന്ന് കാനഡ പ്രഖ്യാപിച്ചു.

ഇമിഗ്രേഷന്‍ സിസ്റ്റം ചൂഷണം ചെയ്യുകയും, വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുകയും ചെയ്യുന്ന മോശക്കാര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. രാജ്യത്ത് താമസിക്കുന്ന താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ ജോലിക്കാര്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.

ഈ വര്‍ഷം അനുവദിക്കുന്ന സ്റ്റുഡന്റ് പെര്‍മിറ്റുകളില്‍ 35% കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി ട്രൂഡോ ട്വീറ്റ് ചെയ്തു. 2025-ല്‍ വീണ്ടുമൊരു 10% കുറവ് വരുത്തും.

ഇമിഗ്രേഷന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. എന്നാല്‍ മോശം ആളുകള്‍ സിസ്റ്റത്തെയും, വിദ്യാര്‍ത്ഥികളെയും ദുരുപയോഗം ചെയ്യുമ്പോള്‍ നടപടിയുണ്ടാകും, ട്രൂഡോ വ്യക്തമാക്കി. ഗവണ്‍മെന്റ് പദ്ധതി പ്രകാരം 2025ല്‍ 437,000 സ്റ്റഡി പെര്‍മിറ്റ് നല്‍കാനാണ് കാനഡയുടെ പദ്ധതി. 2024-ല്‍ 485,000 നല്‍കുന്ന സ്ഥാനത്താണിത്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും, വിദേശ ജോലിക്കാരുടെയും പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിലും അധിക നിയന്ത്രണങ്ങള്‍ വരുത്താനാണ് ഗവണ്‍മെന്റ് നീക്കം.

Other News in this category



4malayalees Recommends