പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റു 19കാരന്‍ കൊല്ലപ്പെട്ട സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റു 19കാരന്‍ കൊല്ലപ്പെട്ട സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റു 19കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണു മരിച്ചത്. സംഭവത്തില്‍ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി.

അരുണ്‍ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മില്‍ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരില്‍ ഇയാള്‍ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുണ്‍ എത്തി എന്നാരോപിച്ചാണ് ഫോണില്‍ തര്‍ക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുണ്‍ വീട്ടിലെത്തി പ്രസാദുമായി സംഘര്‍ഷം ഉണ്ടായി.

സംഘര്‍ഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രതി ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം.

അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പൊലീസിന് മൊഴി നല്‍കി. വിലക്കിയിട്ടും സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ലെന്നും പ്രസാദ് പറഞ്ഞു.

Other News in this category



4malayalees Recommends